കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ എസ് എലിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണെന്നും സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും നിരീക്ഷിച്ചു. കൂടാതെ വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു പെൺകുട്ടി മൽസരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നു ചോദിച്ച കോടതി […]









