കണ്ണൂർ: കണ്ണൂരിൽ കോർപ്പറേഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജിൽ മാക്കുറ്റി ആദികടലായിയിൽ നിന്ന് ജനവിധി തേടും. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തിൽ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും. അതുപോലെ ലീഗ് കോൺഗ്രസിന് വേണ്ടി വിട്ട് നൽകിയ വലിയന്നൂർ സീറ്റിൽ കെ സുമയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. തർക്കത്തിന് ശേഷം വിട്ടുനൽകിയ വാരം സീറ്റിൽ കെ പി താഹിർ ലീഗ് സ്ഥാനാർത്ഥിയാകും. അതേസമയം ഇത്തവണ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് […]









