തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക (എസ്‌ഐആർ) പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസും മുസ്‌ലിം ലീഗും. സർക്കാർ പേരിനാണ് കേസ് നൽകിയതെന്നും സുപ്രീം കോടതിയിൽ പോകുമെന്നും ഇതിനായി സുപ്രീം കോടതി വക്കീലിനെ ചുമതലപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കേരളത്തിലെ എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. അതേസമയം പയ്യന്നൂരിലെ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ സണ്ണി ജോസഫ് പ്രതികരിച്ചു. […]









