
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി തലസ്ഥാനമായ മസ്കത്തിൽ റോയൽ ഒമാൻ പോലീസ് (ROP) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നാവിക സേനയുടെ ഫ്ലീറ്റ് പരേഡിൻ്റെ ഭാഗമായാണ് ഈ നടപടി.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ ചുറ്റുവളപ്പിൽ നിന്ന് കുറം ബീച്ച് റൗണ്ടബൗട്ട് വരെ നീളുന്ന പ്രധാന റോഡ് നവംബർ 18 ചൊവ്വാഴ്ച മുതൽ നവംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണി വരെ താൽക്കാലികമായി അടച്ചിടും. റോയൽ ഒമാൻ പോലീസിൻ്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
Also Read: യുഎഇയിൽ കുറഞ്ഞ ശമ്പളക്കാർക്കും ഇനി വായ്പ ലഭിക്കും; മിനിമം ശമ്പള പരിധി ബാങ്കുകൾക്ക് നിശ്ചയിക്കാം
യാത്രക്കാരും ഡ്രൈവർമാരും ഗതാഗത വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഗതാഗത നിയന്ത്രണം നിലവിലുള്ള സമയത്ത് പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.
The post ഒമാൻ ദേശീയ ദിനാഘോഷം! മസ്കത്തിൽ ഗതാഗത നിയന്ത്രണം appeared first on Express Kerala.









