തിരുവനന്തപുരം: ഊരൂട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പിന്മാറിയത് സിപിഐക്കു തലവേദനയാകുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറുകയാണെന്ന് ജോസ് എന്ന സ്ഥാനാര്‍ഥിയാണ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പ് സ്ഥാനാര്‍ഥി പിന്മാറിയത് സിപിഐ നേതൃത്വത്തിനെ വെട്ടിലാക്കി. ജോസുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മത്സരത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രദേശിക സിപിഐ നേതാക്കള്‍ പറഞ്ഞു. ഇത്തവണ സിപിഎമ്മില്‍നിന്ന് സിപിഐ ഏറ്റെടുത്തതാണ് ഊരൂട്ടമ്പലം സീറ്റ്. ഇവിടെ സ്ഥാനാര്‍ഥിയായി ജോസിനെ നിശ്ചയിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു. നാളെ നാമനിര്‍ദേശപത്രിക കൊടുക്കാനിരിക്കെയാണ് ജോസിന്റെ പിന്മാറ്റം. രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നുവെന്ന് ജോസിന്റെ […]









