ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത ഒരിക്കലും തള്ളാനാവില്ലെന്നും അതിനാൽ തങ്ങൾ പൂർണ ജാഗ്രതയിലാണെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷത്തിനിടയിലും രാജ്യം പൂർണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമർശം. ‘ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലിൽ ഇന്ത്യയിൽ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാൻ തള്ളിക്കളയുന്നില്ല. ഞങ്ങൾ പൂർണമായും ജാഗ്രതയിലാണ്’, അദ്ദേഹം പറഞ്ഞു. അതേസമയം ഓപ്പറേഷൻ സിന്ദൂർ […]









