ഇരിട്ടി: തങ്ങളുടെ കൈവശം ഡോണറുണ്ടെന്നു വൃക്ക സംഘടിപ്പിച്ച് തരാമെന്നും വിശ്വസിപ്പിച്ച്നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം. നൗഫൽ (32) ആണ് ആറളം പോലീസിന്റെ പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസിൽ ഷാനിഫിന്റ (30) പരാതിയിലാണ് അറസ്റ്റ്. രോഗിയായ ഷാനിഫിന്റെ വൃക്ക മാറ്റിവയ്ക്കുന്നതിനു ഡോണറെ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിരവധി പേരെ […]









