തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോൺഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി. തങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്, 2 വർഷമായി മറ്റാരും ഇവിടെയില്ലായെന്നാണ് എഴുതി വാങ്ങിയത്. അന്തിമ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയായ വൈഷ്ണയുടെ പേരിനൊപ്പം […]









