വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമർശനമുന്നയിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാൻഡേഴ്സന്റെ വിമർശനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രംപ് ഭരണകൂടം സൗദി കിരീടാവകാശിക്ക് വാഷിങ്ടണിൽ ആഡംബരപൂർണ്ണമായ സ്വീകരണം നൽകിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ഒരു സുരക്ഷാ ഉടമ്പടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാത്രമല്ല, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ രാജകുടുംബാംഗത്തിന് […]









