
ആഡംബര എസ്‌യുവി ശ്രേണിയിലെ ശക്തൻമാരിൽ ഒരാളായ ഹ്യുണ്ടായി ട്യൂസണിന് നവംബറിൽ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഈ മാസം ട്യൂസൺ എസ്‌യുവിക്ക് 25,000 രൂപയുടെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ, 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും അല്ലെങ്കിൽ 25,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ട്യൂസണിന്റെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 27.31 ലക്ഷം രൂപ മുതൽ 33.49 ലക്ഷം രൂപ വരെയാണ്.
സുരക്ഷയുടെ കാര്യത്തിൽ ട്യൂസൺ ഏറെ മുന്നിലാണ്. ഇന്ത്യ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ, മുതിർന്നവരുടെ സുരക്ഷയിൽ 32 പോയിന്റിൽ 30.84 പോയിന്റ് നേടി ട്യൂസൺ അഞ്ച് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷയിലും എസ്‌യുവി തിളങ്ങി. 49 പോയിന്റിൽ 42 പോയിന്റ് നേടി ഈ വിഭാഗത്തിലും ട്യൂസൺ അഞ്ച് സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി. ഫ്രണ്ടൽ ഓഫ്‌സെറ്റ്, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റുകളിലും ട്യൂസൺ മികച്ച പ്രകടനം കാഴ്ചവച്ചു.
Also Read: കൈവിട്ടാൽ നഷ്ടം! ഹ്യുണ്ടായി i20 വാങ്ങാൻ ഇതാണ് ‘ബെസ്റ്റ് സമയം’; 85,000 രൂപയുടെ കിഴിവ്
പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് ട്രിം ലെവലുകളിലാണ് ട്യൂസൺ ലഭ്യമാകുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 154 bhp പവറും 192 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 184 bhp പവറും 416 Nm ടോർക്കും പുറത്തുവിടാൻ ശേഷിയുള്ളതാണ്.
The post വമ്പൻ ഓഫറിൽ ഹ്യുണ്ടായി ട്യൂസൺ സ്വന്തമാക്കാം! 5 സ്റ്റാർ സുരക്ഷയുള്ള എസ്‌യുവിക്ക് 25,000 കിഴിവ് appeared first on Express Kerala.









