ടെൽ അവീവ്: ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന സുപ്രധാന തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഏഴ് കിലോമീറ്റർ നീളവും 25 മീറ്റർ ആഴവും 80 മുറികളുമടങ്ങിയ തുരങ്കമാണ് ഐഡിഎഫ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു. കൂടാതെ 2014-ലെ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികൻ ഹദർ ഗോൾഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നതും ഈ തുരങ്കത്തിൽ ആയിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ഗോൾഡിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇസ്രയേലിന് കൈമാറിയത്. ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിക്കാനും […]









