കൊച്ചി: കോന്തുരുത്തിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ അർദ്ധ നഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കസ്റ്റഡിയിലെടുത്ത ജോർജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെയാണ് ജോർജിന്റെ വീടിന് മുന്നിലെ വഴിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലായി മദ്യലഹരിയിൽ ജോർജും ഇരിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസെത്തി ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ ചുരുളഴിഞ്ഞത്. അതേസമയം വെള്ളിയാഴ്ച […]









