കോട്ടയം: സ്ഥാനാർത്ഥികളെയും ഉദ്യോഗസ്ഥരെയും സിപിഐഎം ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ സിപിഐഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് പറഞ്ഞ സതീശൻ, പാർട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തിൽ മറ്റാരും നാമനിർദേശപത്രിക കൊടുക്കാൻ പാടില്ലെന്നാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു. വനിതാ സ്ഥാനാർത്ഥികളെ അവരുടെ വീടുകളിൽ പോയി ഭീഷണിപ്പെടുത്തുന്നതടക്കമുള്ള പരാതികളാണ് പുറത്തുവരുന്നത്. ആളുകളെ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തി നിങ്ങളെ തട്ടിക്കളയും ഇല്ലതാക്കിക്കളയും എന്നെല്ലാമാണ് പറയുന്നത്. ബിജെപി എന്ന ഫാസിസ്റ്റ് പാർട്ടിയിൽനിന്ന് വ്യത്യസ്തമല്ല സിപിഐഎം, ഇതും ഒരു ഫാസിസ്റ്റ് പാർട്ടിയാണെന്ന് അവർ തെളിയിക്കുകയാണെന്നും […]









