
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ 10-നാണ് പൂക്കൈത ആറിൽ നിന്ന് കണ്ടെത്തിയത്. വിവാഹിതനായ ഒന്നാം പ്രതി പ്രബീഷ്, കൊല്ലപ്പെട്ട അനിതയുമായും കേസിലെ രണ്ടാം പ്രതിയായ കൈനകരി സ്വദേശിനി രജനിയുമായും ഒരേ സമയം അടുപ്പത്തിലായിരുന്നു.
Also Read: ശബരിമല സ്വർണ്ണകൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും
അനിത ഗർഭിണിയായതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ 9-ന് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രബീഷും രജനിയും ചേർന്ന് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം കായലിൽ ഉപേക്ഷിക്കുകയായിരുന്നു.
The post കൈനകരി അനിത വധക്കേസ്; ഒന്നാംപ്രതിക്ക് തൂക്കുകയർ വിധിച്ച് കോടതി appeared first on Express Kerala.









