കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ് (23) ഇന്നു പുലർച്ചെ കൊല്ലപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ. അനിൽ കുമാർ കോട്ടയം നഗരസഭ 39ാം വാർഡായ ഇലിക്കലിലെ വിമത സ്ഥാനാർഥി. കോൺഗ്രസിന്റെ വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം. ആദ്യം ഇത്തവണ മത്സരിക്കാൻ സീറ്റ് തേടി കോൺഗ്രസിനെ സമീപിച്ചെങ്കിലും സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ […]







