
കുവൈത്ത്: വിദേശികൾക്ക് ആശ്വാസമേകി കുവൈത്ത് വിസ നിയമങ്ങളിൽ 5 സുപ്രധാന ഭേദഗതികൾ വരുത്തി. ഇതോടെ, സന്ദർശക വീസയിൽ രാജ്യത്തെത്തുന്ന പ്രവാസികൾക്ക് ഇനി റസിഡൻസ് വിസയിലേക്ക് (ഇഖാമ) മാറാൻ സാധിക്കും. മാതാപിതാക്കളുടെയോ മക്കളുടെയോ സ്പോൺസർഷിപ്പിൽ കുടുംബ സന്ദർശക വിസയിൽ എത്തുന്ന ബന്ധുക്കൾക്ക് കുടുംബ വിസയിലേക്ക് മാറാനും പുതിയ നിയമം അനുമതി നൽകുന്നു.
സർക്കാർ സ്ഥാപനങ്ങളുടെ സന്ദർശക വിസയിൽ ജോലിക്കായി എത്തുന്ന, യൂണിവേഴ്സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉള്ളവർക്കും ഇനി റസിഡൻസ് വിസയിലേക്ക് മാറാൻ സാധിക്കും. ഇത് ബിരുദധാരികളായ പ്രവാസികൾക്ക് വലിയ അവസരമാണ് നൽകുന്നത്. കൂടാതെ, സന്ദർശക വിസയിൽ എത്തുന്നവർക്ക് ഗാർഹിക തൊഴിലാളി വിസയിലേക്കും മാറ്റം അനുവദിക്കും.
Also Read: സൗദിയിൽ അനധികൃത ടാക്‌സി സർവീസ്;1,349 പേർ പിടിയിൽ! വിദേശികളായ ഉടമകളെ നാടുകടത്തും
വർക്ക് എൻട്രി വിസയിൽ എത്തി താമസ നടപടികൾ ആരംഭിച്ച ശേഷം അടിയന്തരമായി രാജ്യം വിട്ടുപോകേണ്ടി വന്നവർക്ക്, ഒരു മാസത്തിനകം തിരിച്ചെത്തിയാൽ വിസ മാറ്റം അനുവദിക്കുമെന്നതും പുതിയ നിയമത്തിലെ പ്രധാന ഇളവാണ്. അടിയന്തര സാഹചര്യങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകൾ പ്രത്യേകം പരിശോധിച്ചു വിവേചനാധികാരം അനുസരിച്ച് വിസ നൽകാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്. ഈ 5 സുപ്രധാന ഭേദഗതികളും പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
The post കുവൈത്തിൽ പ്രവാസികൾക്ക് വൻ നേട്ടം; സന്ദർശക വിസ ഇനി റസിഡൻസ് വിസയാക്കാം appeared first on Express Kerala.









