പാലക്കാട്: തദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്‌തെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർഥിയുമായ സുനിൽ മോഹനും അടക്കം നാല് പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതാക്കൾ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ […]









