ന്യൂഡൽഹി: അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ശക്തിമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും അരുണാചൽ സ്വദേശിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാരുടെ […]









