തൃശ്ശൂർ: തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ നൽകുമ്പോൾ മുതൽ കാണുന്ന പതിവ് കാഴ്ചകളാണ് മുക്കിന് മുക്കിനുള്ള ഫ്ലക്സ് ബോർഡുകൾ. എന്നാൽ ഇത്തവണ പണി ഫ്ലക്സ് ബോർഡിലാണ്. അതായത് പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് പിഴ. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാവുകയും ചെയ്യും. ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 […]









