പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു നേതാവും തന്നോട് പ്രചരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍പ്പെട്ട ശേഖരിപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിജിക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം. ഏതെങ്കിലും തരത്തില്‍ ഞാന്‍ ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോകരുത് എന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. അപ്പോള്‍ സ്വാഭാവികമായിട്ടും എനിക്ക് വേണ്ടി വീട് കയറിയ ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇറങ്ങുക എന്നുള്ളത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന […]









