തൃശ്ശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ അര്‍ച്ചന(20) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് അര്‍ച്ചനയുടെ പിതാവ് ഹരിദാസ് ആരോപിച്ചു. മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു അര്‍ച്ചന. സംശയത്തിന്റെ പേരിൽ ഷാരോണ്‍ അര്‍ച്ചനയെ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ആറ് മാസം മുന്‍പായിരുന്നു അര്‍ച്ചനയുടെയും ഷാരോണിന്റെയും വിവാഹം. വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ ഷാരോണിനൊപ്പം അര്‍ച്ചന ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍ച്ചനയെ ഷാരോണ്‍ ഉപദ്രവിക്കാന്‍ തുടങ്ങി. […]









