
ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. മേലകാലകുടി സ്വദേശിനിയായ പി. കാവ്യ (26) ആണ് കൊല്ലപ്പെട്ടത്. ബന്ധുവും മുൻ കാമുകനുമായ കെ. അജിത്കുമാറാണ് കത്തി ഉപയോഗിച്ച് കാവ്യയുടെ തലയ്ക്ക് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അജിത്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച്
വ്യാഴാഴ്ച രാവിലെ ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കാവ്യ ആക്രമിക്കപ്പെട്ടത്. മേല കോതട്ടായ് കോളനിയിലൂടെ കടന്നുപോകവെയാണ് അജിത്കുമാർ എത്തി ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ കാവ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാവ്യ താത്കാലിക അധ്യാപികയായി ജോലി നോക്കുകയായിരുന്നു.
Also Read: അലൻ കൊലക്കേസ്; നിർണായക തെളിവായ കത്തി കണ്ടെത്തി! ആയുധം ഒളിപ്പിച്ച സുഹൃത്തും പിടിയിൽ
കൊലപാതക കാരണം
കാവ്യയും അജിത്കുമാറും മുൻപ് പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അടുത്തിടെ കാവ്യയുടെ വിവാഹനിശ്ചയം മറ്റൊരാളുമായി കഴിഞ്ഞിരുന്നെന്നും പോലീസ് അറിയിച്ചു. കാവ്യയുടെ ഒരു ബന്ധുവുമായിട്ടാണ് ഈ വിവാഹനിശ്ചയം നടന്നത്. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
The post സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ അധ്യാപികയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ appeared first on Express Kerala.









