
ഗവേഷണ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കന്നതിനായി ഐഐഎം ലഖ്‌നൗവിൽ പുതിയ ഫെലോഷിപ്പ് ആരംഭിച്ചു. ഐഐഎം ലഖ്‌നൗവിലെ 1999-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പിജിപി) ബാച്ചാണ് ’99 മൂൺഷോട്ട്‌സ്’ എന്ന പേരിൽ ഈ ഫെലോഷിപ്പ് നൽകുന്നത്. ഈ വർഷം രണ്ട് പിഎച്ച്ഡി സ്കോളർമാർക്കാണ് ഫെലോഷിപ്പ് ലഭിക്കുക.
തിരഞ്ഞെടുപ്പ് മാനദണ്ഡം
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി അപേക്ഷകർ അവരുടെ ഗവേഷണവിഷയം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുൻപാകെ അവതരിപ്പിക്കണം. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കമ്മിറ്റി അർഹരായവരെ തിരഞ്ഞെടുക്കുക.
Also Read: AILET 2026 അഡ്മിറ്റ് കാർഡ് പുറത്തിറക്കി; പരീക്ഷാ പാറ്റേൺ ഉടൻ പരിശോധിക്കുക!
ഫെലോഷിപ്പിന്റെ ആനുകൂല്യങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമഗ്രമായ അക്കാദമിക് പിന്തുണയാണ് ഫെലോഷിപ്പിലൂടെ ലഭിക്കുക. പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്:
പബ്ലിക്കേഷൻ അവാർഡ്: ഉന്നത നിലവാരമുള്ള (കാറ്റഗറി എയും അതിനുമുകളിലും) ജേണലുകളിൽ പ്രസിദ്ധീകരിച്ചതോ അംഗീകരിച്ചതോ ആയ ഗവേഷണത്തിന് ഒരു ലക്ഷം രൂപയുടെ പബ്ലിക്കേഷൻ അവാർഡ് ലഭിക്കും.
കോൺഫറൻസ് ഗ്രാന്റ്: പ്രമുഖ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധം അവതരിപ്പിക്കാൻ ഗവേഷകരെ പ്രാപ്തരാക്കുന്നതിന് മൂന്ന് ലക്ഷം രൂപയുടെ കോൺഫറൻസ് ഗ്രാന്റ്.
അക്കാദമിക് പിന്തുണ: പിഎച്ച്ഡി പ്രോഗ്രാം മാനുവലിന് അനുസൃതമായ കണ്ടിൻജൻസി, ഡാറ്റാ-ശേഖരണ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള അക്കാദമിക് പിന്തുണയും ലഭിക്കും.
ഫെലോഷിപ്പ് ജേതാക്കൾ ഓരോ ആറുമാസം കൂടുമ്പോഴും ഉപദേശക സമിതിയും 1999 ബാച്ചിലെ ഒരു പ്രതിനിധിയും ഉൾപ്പെടുന്ന ഒരു നിരീക്ഷണ സമിതിക്ക് മുന്നിൽ തങ്ങളുടെ ഗവേഷണ പുരോഗതി അവതരിപ്പിക്കേണ്ടതാണ്. ഗവേഷണ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള ഫെലോഷിപ്പ് ഒരുക്കിയ 1999 ബാച്ചിന്റെ പ്രതിബദ്ധതയെ ഐഐഎം ലഖ്‌നൗവിലെ ഡീൻ സഞ്ജയ് സിങ് അഭിനന്ദിച്ചു.
The post ഗവേഷണ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ’99 മൂൺഷോട്ട്‌സ്’ ഫെലോഷിപ്പ്; പ്രഖ്യാപിച്ച് ഐഐഎം ലഖ്‌നൗ appeared first on Express Kerala.









