കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി നാടകമെന്ന് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. വാട്സാപ്പ് ചാറ്റ് രാഹുലിൻ്റേതാണെന്ന് എന്താണ് ഉറപ്പുള്ളത്. ശബരിമല വിഷയത്തെ ഒതുക്കി തീർക്കാനുള്ള നാടകമാണിതെന്നും പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അസ്വഭാവികത ഉണ്ട്. പരാതി എന്താണെന്ന് അറിയണം. യുവതി എവിടെയാണ് പരാതി കൊടുത്തത്, എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതെ ഇരുന്നത്? പരാതി നൽക്കേണ്ടത് പൊലീസ് […]









