ഹോങ് കോങ്: ഹോങ് കോങ്ങിലെ തായ്‌പോ ജില്ലയിലെ പാര്‍പ്പിടസമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 65 ആയി. പാര്‍പ്പിടസമുച്ചയത്തില്‍ താമസിച്ചിരുന്ന നിരവധിപേരെ കാണാതായിട്ടുണ്ടെന്നും അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. തായ്‌പോയിലെ വാങ് ഫുക് കോംപ്ലക്‌സ് എന്ന കൂറ്റന്‍ പാര്‍പ്പിടസമുച്ചയത്തിലാണ് കഴിഞ്ഞദിവസം വന്‍ തീപ്പിടിത്തമുണ്ടായത്. ആകെ എട്ട് ടവറുകളിലായി രണ്ടായിരത്തോളം അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയോടെയാണ് പാര്‍പ്പിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇത് കൂടുതല്‍ ടവറുകളിലേക്ക് പടരുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരിലധികവും വയോധികരാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്. അതിനാല്‍ത്തന്നെ തീപ്പിടിത്തമുണ്ടായപ്പോള്‍ […]









