തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് തിരുത്തി പുതിയ പോസ്റ്റിട്ട് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. താൻ എപ്പോഴും ഇരക്കൊപ്പമാണ് ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം തന്റെ ആദ്യ പോസ്റ്റില്ഡ വന്നപ്പോൾ തന്നെ അത് തിരുത്തി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല. സ്വമേധയാ പോലീസിന് കേസെടുക്കാമായിരുന്നു എന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമ്പോൾ ഈ പരാതി വന്നതിൽ ആശങ്കയുണ്ട്. […]









