ബഹ്റൈനിലെ ജില്ലാകപ്പ് മത്സരത്തിൽ വിജയികളായ ഫുട്ബോൾ ടീമിന് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി . ഡിഎംഡിഎഫ് ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ഷമീർ പൊട്ടച്ചോല, റംഷാദ്,ഫസലുൽ ഹക്ക്, മൻഷിർ കൊണ്ടോട്ടി, കാസിം പാടത്തക്കായിൽ, മുഹമ്മദലി എൻ കേ, സക്കരിയ പൊന്നാനി, അഷ്റഫ് കുന്നത്ത് പറമ്പിൽ , റസാക്ക് പൊന്നാനി, റഹ്മത്തലി,അൻവർ നിലമ്പൂർ, സുബിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.








