
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനുള്ള സമ്പൂര്‍ണ മത്സരക്രമം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) പ്രഖ്യാപിച്ചു. ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി അഞ്ച് വരെ രണ്ട് വേദികളിലായി മത്സരങ്ങള്‍ നടക്കും.
മുംബൈയിലും വഡോദരയിലുമായാണ് ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുക. ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരിക്കും. ജനുവരി ഒമ്പത് മുതല്‍ 17 വരെയുള്ള മത്സരങ്ങളാണ് നവി മുംബൈ സ്റ്റേഡിയത്തില്‍ നടക്കുക. ബാക്കിയുള്ള മത്സരങ്ങള്‍ക്കെല്ലാം വഡോദര സാക്ഷിയാകും. പ്രാഥമിക ഘട്ടത്തില്‍ ആകെ 22 മത്സരങ്ങളാണ് നടക്കുക. ഫെബ്രുവരി ഒന്ന് മുതല്‍ എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കും. മൂന്നിന് അവസാനിക്കുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീം നേരിട്ട് യോഗ്യത നേടും.









