തിരുവനന്തപുരം: യുവാക്കളിൽ എച്ച്‌ഐവി ബാധ കൂടിവരുകയാണെന്ന ആശങ്കാജനകമായ കണക്കുകളുമായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. 2022ൽ കേരളത്തിലെ ആകെ അണുബാധിതരിൽ ഒൻപതുശതമാനം യുവാക്കളായിരുന്നു. 2023-ൽ ഇത് 12 ശതമാനമായി. 2024-ൽ 14.2 ആയി. 2025 ഏപ്രിൽമുതൽ ഒക്ടോബർവരെ അണുബാധിതരിൽ 15.4 ശതമാനം ഈ പ്രായക്കാരാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെക്കാൻ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്‌ഐവി വാഹകരാക്കുന്നത്. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. സംസ്ഥാനത്ത് നിലവിൽ 23,608 എച്ച്‌ഐവി ബാധിതരുണ്ട്. […]









