പട്ടാമ്പി: തറവാട്ടിൽ നിന്ന് പടിയിറങ്ങിയവർ മടങ്ങിയെത്തുമ്പോൾ പിണക്കംമറന്ന് ഇരുകൈയ്യും നീട്ടി കാരണവരുടെ സ്ഥാനത്തുനിന്ന് സ്വീകരിക്കാരൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിൽനിന്ന് വിട്ടുപോയവർ രൂപവത്കരിച്ച ‘വീ ഫോർ പട്ടാമ്പി’ കൂട്ടായ്മ എൽഡിഎഫിനൊപ്പം മത്സരിച്ചതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിൽ എൽഡിഎഫ് ഭരണം കൈപ്പിടിയിലൊതുക്കിയത്. ഇക്കുറി കൂട്ടായ്മ പിരിച്ചുവിട്ട് അവർ കോൺഗ്രസിൽ തിരിച്ചെത്തിയതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ പൊടിപാറുമെന്നുറപ്പ്. മൊത്തം 77 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 43 വനിതകളാണ്. ആദ്യ ടേമിലെ മികച്ചവി ജയം ആവർത്തിക്കാൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുത്തൻ പരീക്ഷണങ്ങളാണ് […]









