തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി രാഹുൽ ഈശ്വറിനെ ഡിസംബർ 15വരെ റിമാൻഡ് ചെയ്ത് ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളി. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം […]









