
കരുനാഗപ്പള്ളി: കോഴിക്കോട് വി. കെ. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളാ സ്റ്റേറ്റ് ക്ലാസ്സിക് ആന്റ് എക്യുപ്‌മെന്റ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ ആറു മെഡലുകളുമായി മികച്ച പ്രകടനം കാഴ്‌ച്ചവച്ച് അമൃത വിശ്വവിദ്യാപീഠം. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയാണ് അമൃത വിശ്വവിദ്യാപീഠം മികച്ച നേട്ടം കൈവരിച്ചത്.
57 കിലോ ഓപ്പണ്‍ വിഭാഗത്തില്‍ എന്‍.കെ. അര്‍ഷിത, 76 കിലോ വിഭാഗത്തില്‍ എ. അജീഷ എന്നിവര്‍ സ്വര്‍ണവും 63 കിലോ വിഭാഗത്തില്‍ പി.ജെ. സാധിക, 76 കിലോ വിഭാഗത്തില്‍ എസ്. ശ്രീലക്ഷ്മി, പുരുഷന്മാരുടെ 105 കിലോ വിഭാഗത്തില്‍ ഇവാന്‍ ബിനു ചിറയത്ത് എന്നിവര്‍ വെള്ളിയും 74 കിലോ വിഭാഗത്തില്‍ അഗ്രജ് വെങ്കലവും നേടി. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം അധ്യാപിക കൂടിയായ എ. അജീഷയെ സംസ്ഥാനത്തെ ബെസ്റ്റ് ലിഫ്റ്ററായും തെരഞ്ഞെടുത്തു.
വിജയികളെ സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് സെക്രട്ടറി മോഹന്‍ പീറ്റര്‍, പ്രസിഡന്റ് അജിത്.എസ്. നായര്‍, ജോയിന്റ് സെക്രട്ടറി ഗിരീഷ് ഹരിദാസ്, ട്രഷറര്‍ ആസിഫ് അലി എന്നിവര്‍ ആദരിച്ചു. അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം അധ്യാപകരായ വിവേക് വാവച്ചന്‍, യഥുരാജ്, അജീഷ എന്നിവരാണ് പരിശീലകര്‍. സംസ്ഥാനത്തെ മികച്ച പവര്‍ലിഫ്റ്റര്‍മാര്‍ക്കായി അമൃത വിശ്വവിദ്യാപീഠം ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠം ഫിറ്റ്‌നസ് ആന്റ് സ്‌ട്രെങ്ത്തനിങ് സ്‌പോര്‍ട്‌സ് വിഭാഗം മേധാവി ബിജീഷ് ചിറയില്‍ ചടങ്ങില്‍ വിതരണം ചെയ്തു വിതരണം ചെയ്തു.









