
കോട്ടയം: 32-ാമത് ഗിരിദീപം ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോസഫ് തിരുവനന്തപുരവും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രോവിഡന്‍സ് കോഴിക്കോട്, വിജയിച്ചപ്പോള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജുനിയര്‍, സബ്ജുനിയര്‍, വിഭാഗത്തില്‍ ആതിഥേയരായ ഗിരിദീപം ജേതാക്കളായി കിഡ്സ് വിഭാഗത്തില്‍ എ.കെ.എം.ചങ്ങനാശ്ശേരി വിജയികളായി. ഇതിടനുബന്ധുച്ചു നടന്ന വോളിബോള്‍ ഫൈനലില്‍ ആതിഥേയരായ ഗിരിദീപം ടീം 25:23, 25:15, 21:25, 25:22 ന് സെന്റ്‌റ് പീറ്റേഴ്സ് കോലഞ്ചേരിയെ പരാജയപ്പെടുത്തി കിരീടം നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്റ് ജോസഫ്സ് തിരുവനന്തപരം ഗിരിദീപം കോട്ടയത്തിനെ 57 ന് എതിരെ 67 പോയിന്റിന് പരാജയപ്പെടുത്തി സെന്റ് ജോസഫ്‌സ് വേണ്ടി യുവേഷ് 31 പോയിന്റ് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഗിരിദീപത്തിനുവേണ്ടി ഹരി റെജി 24 പോയിന്റുനേടി. ടൂര്‍ണമെന്റിന്റെ മികച്ച കളിക്കാരനായി സെന്റ് ജോസഫിന്റെ യുവേഷും, ഭാവിവാഗ്ദാനമായി ഗിരിദീപത്തിന്റെ ഹരി റെജിയെയും തിരഞ്ഞെടുത്തു.

ബെഥനി സ്‌കൂള്‍ ടീം
പെണ്‍കുട്ടികളുടെ ഫൈനലില്‍ പ്രോവിഡന്‍സ് കോഴിക്കോട് 32നെതിരെ 53 പോയിന്റിന് ലിറ്റിഫ്‌ളവര്‍ കൊരട്ടിയെ തോല്‍പിച്ചു ജേതാക്കളായി. മികച്ച കളിക്കാരിയായി പ്രോവിഡന്‍സ് കോഴിക്കോടിന്റെ ആര്‍ത്തിക കെ., ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടിയുടെ അഥീന മറിയം ജോണ്‍സണ്‍ എന്നിവരെ തിരഞ്ഞെടുത്തു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിദീപം കോട്ടയം 35നെതിരെ എ.കെ.എം. ചങ്ങനാശേരിയോ 46 പോയിന്റിന് പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ ഡീയോണ്‍ ബെന്നിയും ഭാവി വാഗ്ദാനമായി എ.കെ.എം. ചങ്ങനാശേരിയുടെ ക്രിസോ സോണിയെയും തിരഞ്ഞെടുത്തു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിദീപം കോട്ടയം 59നെതിരെ സെന്റ് ജോസഫ് തിരുവനന്തപുരത്തെ 66 പോയിന്റിന് പരാജയപ്പെടുത്തി കിരീടം നേടി.









