തിരുവനന്തപുരം: അടുത്തിടെ സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറച്ചിലിൽ വീണ്ടും വെട്ടിലായി സിപിഎം. പുതിയ വെളിപ്പെടുത്തലോടെ പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താൽപര്യപ്രകാരമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മാത്രമല്ല കേരളം പിഎം ശ്രീ കരാറിൽ ഒപ്പിട്ട ഘട്ടത്തിൽ തന്നെ മന്ത്രി പ്രധാൻ നന്ദി […]








