കോഴിക്കോട്: പതിവുപരിശോധനയ്ക്ക് ഷാപ്പിൽനിന്ന് ശേഖരിച്ച സാംപിൾ കള്ള് എക്സൈസ് ഓഫീസിലും പരിശോധനാലാബിലും എത്തിക്കാത്ത സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് (ഗ്രേഡ്) എതിരേ അന്വേഷണം തുടങ്ങി. താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഓഫീസിലാണ് സംഭവം. ഈ റെയ്‌ഞ്ചിനുകീഴിലെ ആനക്കാംപൊയിൽ, നരിക്കുനി എന്നിവിടങ്ങളിലെ രണ്ട് കള്ളുഷാപ്പുകളിൽനിന്നാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാംപിളുകൾ ശേഖരിച്ചത്. രണ്ടുഷാപ്പുകളിൽനിന്നുമായി 500 മില്ലിലിറ്റർ വീതമുള്ള നാലുകുപ്പി കള്ളാണ് ശേഖരിച്ചത്. രണ്ടുകുപ്പി കള്ള് രാസപരിശോധനയ്ക്കായി കോഴിക്കോട് റീജണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിലേക്കും മറ്റ് രണ്ടുകുപ്പികൾ കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി […]









