പുന്നപ്ര: അസഭ്യം പറഞ്ഞെന്ന ഹരിതകർമസേനാംഗങ്ങളുടെ പരാതിയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി ഫ്രാൻസിസ് ആൻറണിക്കെതിരേയാണ് പുന്നപ്ര പോലീസ് കേസെടുത്തത്. പുന്നപ്ര വാവക്കാട് പൊഴിക്കുസമീപമുള്ള വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. സ്ഥാനാർഥി അസഭ്യംപറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഹരിതകർമസേനാംഗങ്ങളായ 27 പേർ ചേർന്നാണ് പരാതി നൽകിയത്.









