തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവറാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു തന്റെ ദൗത്യമെന്നും ഡ്രൈവർ പോലീസിനു മൊഴി നൽകി. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചിലയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയി എട്ടാം ദിനവും രാഹുലിനെ പിടികൂടാനായിട്ടില്ല ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കർണാടക – കേരള അതിർത്തിയിൽ […]









