ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതു രാജ്യത്ത് ഒരു പാർട്ടിയും എടുക്കാത്തതരം തീരുമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുലിനെതിരെ ലഭിച്ച പരാതി മണിക്കൂറുകൾക്കകം ഞങ്ങൾ പോലീസിനു കൈമാറി. ബുധനാഴ്ചയാണു രാഹുലിനെ പുറത്താക്കാൻ തീരുമാനിച്ചത്. പ്രഖ്യാപിച്ചതു പിറ്റേന്നാണെന്നു മാത്രം. അതുവരെ രാഹുലിനെതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല. ആരോപണം ഉയരുകയും ശബ്ദരേഖ പുറത്തുവരികയും ചെയ്തപ്പോൾ അന്വേഷണത്തിലുണ്ടായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. എംഎൽഎ ആയി തുടരണോ എന്നു രാഹുൽ തീരുമാനിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. അതുപോലെ രാഹുലിനെതിരെ പിറ്റേന്നു പരാതി ലഭിക്കുമെന്നു […]









