കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി ഡിസംബർ എട്ടിന് വരുമെന്നിരുക്കെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങൾ പുറത്ത്. കാവ്യ- ദിലീപ് ബന്ധമാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതുപോലെ കാവ്യയുടെ നമ്പറുകൾ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകൾ സേവ് ചെയ്തിരുന്നത്. ഇതു കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കാനായിരുന്നു എന്നാണു പ്രോസിക്യൂഷൻ പറയുന്നത്. […]









