ന്യൂഡൽഹി: റഷ്യ തന്റെ ലക്ഷ്യംനേടി ക്കഴിഞ്ഞ് മാത്രമേ യുക്രൈൻയുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ല പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനഫലമായുള്ള യുക്രൈന്റെ ചെയ്തികളാണ് റഷ്യയെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ പ്രതികരണം. അതുപോലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ല. മറിച്ച് പാശ്ചാത്യ രാജ്യങ്ങൾ, യുക്രൈനിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് നടത്തുന്നതെന്നും പുടിൻ പറഞ്ഞു. ഇതെല്ലാം എത്തിച്ചേരുന്നത് ഒരു സംഗതിയിലേക്കാണ്, […]






