കൊല്ലം∙ കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. മുപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുൾപ്പെടെ ഏതാനും വാഹനങ്ങളാണ് കുടുങ്ങിയത്. കുട്ടികളെയും കാറുകളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. ദേശീയപാത അധികൃതർ ഉടൻ സ്ഥലത്തെത്തും. അപകട സ്ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തെയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. സംരക്ഷണ ഭിത്തി […]









