തലയോലപ്പറമ്പ് : തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ പാർക്ക് ചെയ്ത പാചകവാതക സിലിണ്ടർ വിതരണ ലോറിയിലെ സിലണ്ടറിനു തീവച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 12.30നാണ് സംഭവം. എറണാകുളത്ത് നിന്നും സിലിണ്ടറുമായി എത്തിയ ലോറി ഓടിക്കുന്നത് വെട്ടിക്കാട്ട്മുക്ക് സ്വദേശിയാണ്. അതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംക്‌ഷനിലാണ് പാർക്ക് ചെയ്യുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, പാചകവാതകം നിറച്ച ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീവച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. അതുവഴി പോയ […]









