പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളി തട്ടിയകേസിൽ പ്രതിപ്പട്ടിക പരിഷ്‌കരിച്ചപ്പോഴും 2019-ലെ തിരുവിതാകൂർ ദേവസ്വംബോർഡ് അംഗങ്ങൾ സുരക്ഷിതർ. അംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരാണിവർ. ഈ കേസിലെ 11-ാം പ്രതിയായി അന്നത്തെ പ്രസിഡന്റ് എ. പദ്മകുമാറിനെ മാത്രമാണ് ഉൾപ്പെടുത്തിയത്. 2019-ൽ കട്ടിളപ്പാളിയിൽനിന്ന് സ്വർണം തട്ടിയ കേസിന്റെ എഫ്‌ഐആറിൽ അന്നത്തെ ദേവസ്വം ബോർഡിനെയാണ് എട്ടാം പ്രതിയായി ചേർത്തിരുന്നത്. കട്ടിളപ്പാളി കേസും ദ്വാരപാലക കേസും നടക്കുമ്പോൾ പദ്മകുമാറും ശങ്കരദാസും വിജയകുമാറും അടങ്ങിയ ബോർഡാണ് ഉണ്ടായിരുന്നത്. കട്ടിളപ്പാളി കേസിൽ, തന്നെ […]









