വെല്ലിങ്ടൺ: മലയാളത്തിലെ ഹിറ്റ് സിനിമയായിരുന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലെപ്പോലെ ന്യൂസീലൻഡിലെ പോലീസുകാർ വജ്രംപതിച്ച ലോക്കറ്റുവിഴുങ്ങിയ കള്ളനു വേണ്ടി കാവലിരുന്നത് ആറുദിവസം. ആറാംദിനമായ വെള്ളിയാഴ്ച കള്ളന് മനുഷ്യന്റെ ഏറ്റവും വലിയ ആ ബുദ്ധിമുട്ടെത്തി. ഇതോടെ 19,300 ഡോളറിന്റെ (ഏകദേശം 17.35 ലക്ഷം രൂപ) തൊണ്ടിമുതൽ പുറത്ത്. ഓക്ലൻഡിലെ സ്വർണക്കടയിൽനിന്നാണ് 32-കാരനായ മോഷ്ടാവ് മുട്ടയുടെ (ഫേബെർജേ എഗ്) ആകൃതിയിലുള്ള ലോക്കറ്റ് മോഷ്ടിച്ചത്. പക്ഷെ രക്ഷപ്പെടും മുൻപേ പോലീസുപിടിച്ചു. ഇതോടെ 18 കാരറ്റ് സ്വർണവും 60 വെളുത്ത വജ്രവും 13 ഇന്ദ്രനീലവും […]







