കൊച്ചി: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നടന്നതു ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഇതു തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭധാരണത്തിന് നിർബന്ധിച്ചെന്നും പിന്നീട് ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് രാഹുലിനെതിരായ പരാതി. താൻ പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ, തങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകൾ […]









