തിരുവനന്തപുരം: ആദ്യ ലൈംഗിക കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബെംഗളൂരുവിൽനിന്നുള്ളള പേരുവെളിക്കെടുത്താത്ത ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസിൽ സെഷൻസ് കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജി ഇന്നു തന്നെ പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹർജിയും നൽകി. പരാതി രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തനിക്കെതിരെ […]









