തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യമില്ല. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി രാഹുൽ ഈശ്വർ പിൻവലിച്ചിരുന്നു. കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് തന്റെ കക്ഷി ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ രാഹുൽ […]







