
കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടമായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും, പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
The post അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല appeared first on Express Kerala.








