തിരുവനന്തപുരം: കളങ്കാവൽ എന്ന ചിത്രത്തേയും മമ്മൂട്ടി, വിനായകൻ എന്നിവരുടെ പ്രകടനത്തേയും അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടതെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. കളങ്കാവൽ എന്ന ചിത്രം ധീരമായ പരീക്ഷണമാണെന്നും നല്ല സിനിമകൾ വിജയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജിതിൻ കെ. ജോസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. […]









