കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്ന പിന്നാലെ അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അമ്മയുടെ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയപറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികള്‍ സ്വീകരിക്കുന്നതിനാണ് […]









